നിങ്ങള്‍ക്ക്‌ ഹിപ്പ്നോട്ടിസം പഠിക്കാന്‍ ഞങ്ങളെ മെയില്‍ ചെയ്യുക atheendhriyam@gmail.com. നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ പ്രാണിക്ഹീലിങ്ങിലെ വിദൂര ചികിത്സ ഉപയോഗിച്ചു ചികിത്സിക്കാം വിവരങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പര്‍ atheendhriyam@gmail.com ലേക്ക് മെയില് ചെയ്യുക. നിങ്ങള്‍ക്കുള്ള അദ്ഭുതകരമായ കഴിവ്‌ ഞങ്ങളെ അറിയിക്കുക അതീന്ദ്രിയത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാം. ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും atheendhriyam@gmail.com ലേക്ക് മെയില്‍ ചെയ്ത് ഞങ്ങളെ അറിയിക്കുക.

മനസ്സ്‌


നസ് എന്ന് യൂങ്ങ് വിളിക്കുന്നത് ബോധാത്മകമായ ബുദ്ധി (conscious Intelligence) യെയാണ്. 
ബോധാത്മകവും അബോധാത്മകവുമായ മാനസികപ്രക്രിയകളുടെ സാകല്യത്തിന് യൂങ്ങ് സൈക്കി (Psyche)  എന്നു പറയുന്നു. ഇതിന് ആത്മാവിനേക്കാൾ (soul) വിപുലമായ അർഥമുണ്ട്. സൈക്കിയുടെ പ്രവർത്തനങ്ങൾ നാലുവിധത്തിലാണ്:
1.ചിന്തനം (thinking)ബാഹ്യലോകത്തെക്കുറിച്ചറിയുന്നതിന് 
2.അനുഭൂതി (feeling)സുഖം-അസുഖം, നല്ലത്-ചീത്ത, ശരി-തെറ്റ് എന്നിങ്ങനെയുള്ള അറിവുകൾക്ക് 
3.അന്തഃപ്രജ്ഞ (intution)-ഉൾക്കാഴ്ചയ്ക്ക്
4.സംവേദനം (sensation)പരിതഃസ്ഥിതിയുടെ യാഥാർഥ്യം അറിയുന്നതിന്.
സൈക്കിയുടെ ഒരു ഭാഗം ബാഹ്യലോകവുമായി സദാ ബന്ധപ്പെട്ടിരിക്കുന്നു.സിഗ്മണ്ട് ഫ്രോയിഡ് ഈഗോ (Ego) എന്നു പറയുന്ന ഈ ഭാഗത്തിന് യൂങ്ങ് പേഴ്സൊണ (Persona) എന്നു പറയുന്നു. പരിതഃസ്ഥിതിയിൽ നിന്നുള്ള സമ്മർദങ്ങളും വ്യക്തിയുടെ ആന്തരികാവശ്യങ്ങളും തമ്മിലുള്ള അനുരഞ്ജനഫലമാണ് പേഴ്സൊണ. യൂങ്ങ് പ്രാധാന്യം നൽകി ഉപയോഗിച്ചുപോന്നതും ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്നതുമായ മറ്റൊരു വാക്ക് കോംപ്ലക്സ് (Complex) ആണ്. അത്യധികമായ വികാരത്തെ ഉൾക്കൊള്ളുന്നതും അബോധമനസ്സിലാണ്ടുപോയതുമായ ആശയത്തിനോ ആശയസമൂഹത്തിനോ ആണ് കോംപ്ലക്സ് എന്ന് അപഗ്രഥന മനഃശാസ്ത്രത്തിൽ പറയുന്നത്.ണ്. അബോധമനസ് രണ്ടുതരമുണ്ട്.
വ്യക്തിപരമായ അബോധമനസ്
(Personal unconscious)
റവിയിലാണ്ടുപോയതും നിഷേധിക്കപ്പെട്ടതും അമർത്തിവയ്ക്കപ്പെട്ടതും അവ്യക്തരൂപത്തിൽ ഉള്ളതുമായ എല്ലാ ആശയങ്ങളും അഭിലാഷങ്ങളും ചേർന്നുണ്ടാകുന്നതാണിത്.
സമഷ്ടിപരമായ അബോധമനസ്
(Collective unconscious)
സ്തിഷ്കത്തിന്റെ ജന്മസിദ്ധമായ ഘടനയോടു ബന്ധപ്പെട്ടതും മനുഷ്യവർഗത്തിന്റെ മാനസികപരിണാമത്തെ അനുസ്മരിപ്പിക്കുന്നതും നൈസർഗിക ചോദനകളുടെ (instincts) പ്രതീകങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതുമാണിത്. ഈ പ്രതീകങ്ങൾക്ക് യൂങ്ങ് നൽകുന്ന പ്രത്യേക പേര് പ്രാകൃതരൂപങ്ങൾ (Arche types) എന്നാണ്.
ബോധമനസ്സിനെക്കുറിച്ച് നേരിട്ടറിയാൻ കഴിയും. എന്നാൽ അബോധമനസ്സിനെക്കുറിച്ച് പരോക്ഷമായി മാത്രമേ അറിയാൻ പറ്റൂ. സ്വപ്നങ്ങളിലും ഭാവനയിലും ഉൾക്കാഴ്ചകളിലും പ്രത്യക്ഷപ്പെടുന്ന രൂപങ്ങൾ, ആശയങ്ങൾ, പ്രതീകങ്ങൾ എന്നിവയിലൂടെ മാത്രമാണ് അബോധമനസ്സിനെക്കുറിച്ചറിയാൻ കഴിയുന്നത്. ബോധമനസും അബോധമനസും പരസ്പരപൂരകങ്ങളാണ്. ബോധമനസ്സിന് ബാഹ്യലോകവുമായുള്ള പൊരുത്തപ്പെടലാണ് ലക്ഷ്യമെങ്കിൽ അബോധമനസ്സിന് ബാഹ്യലോകവുമായി ബന്ധം ഇല്ല. പിന്നെങ്ങനെ രണ്ടും ഒരു പ്രക്രിയയുടെ രണ്ടുഭാഗങ്ങളാകും? യൂങ്ങ് പറയുന്നത് ബോധമനസ്സിന്റെ പ്രവർത്തനങ്ങൾക്ക് പൂർണത കൈവരുന്നത് പാരമ്പര്യമായി ഓരോ ശിശുവിനും ലഭിക്കുന്ന സമഷ്ടിപരമായ അബോധമനസ് കൂട്ടിച്ചേർക്കുന്ന പ്രതീകങ്ങളിലൂടെയാണെന്നാണ്. ഓരോ വർഗത്തിന്റെയും വംശത്തിന്റെയും തലമുറകളായുള്ള മാനസികാനുഭവങ്ങൾ പാരമ്പര്യംവഴി കൈമാറുന്ന ഒന്നാണ് ഈ അബോധമനസ്. എല്ലാ സംവേദനങ്ങളും സമഷ്ടിപരമായ അബോധമനസ്സാകുന്ന മൂശയിലിട്ടു കരുപ്പിടിച്ചശേഷമാണ് ബോധമണ്ഡലത്തിലെ അനുഭവങ്ങൾ ആയിത്തീരുന്നതെന്ന് അപഗ്രഥനമനഃശാസ്ത്രം സിദ്ധാന്തിക്കുന്നു. തന്നെ സമീപിച്ച രോഗികളുടെ സ്വപ്നങ്ങൾ അപഗ്രഥിച്ചപ്പോൾ യൂങ്ങിനു തോന്നിയത് പുരാണേതിഹാസങ്ങളിലെ പ്രതിപാദ്യങ്ങളുടെ പ്രതിബിംബങ്ങളും അവരുടെ സ്വപ്നങ്ങളിൽ കാണപ്പെടുന്നുവെന്നാണ്. എന്നാൽ രോഗികൾക്ക് ഇവയെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. അതിൽനിന്നും യൂങ്ങ് ഊഹിച്ചത് അവയിലെ ആശയങ്ങൾ ഉറഞ്ഞുകൂടിയ സമഷ്ടിപരമായ അബോധമനസ് എല്ലാ മനുഷ്യർക്കും ജന്മനാതന്നെ ലഭിക്കുന്നുണ്ടായിരിക്കണമെന്നാണ്.

മനഃശാസ്ത്രം
നുഷ്യന്റെ മനസ്‌, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്തതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു. മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും കൃത്യമായ മാനദണ്ഢത്തിനു വിധേയമാക്കി വിശദീകരിക്കുന്നതിൽ മനഃശാസ്ത്രം വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോസൈക്കോളജി. ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നർത്ഥമുള്ള "സൈക്ക്‌"(psyche), "പഠനം" എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.
മനശാസ്ത്രത്തിന്റെ ചരിത്രം
സൈക്കോളജി എന്ന പദത്തിന്‌ നാം കടപ്പെടിരിക്കുന്നത്‌ റുഡോൾഫ്‌ ഗോക്ലീനിയസ്‌ എന്ന ജർമ്മൻ തത്ത്വചിന്തകനോടാണ്‌. സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ്‌ എന്നർത്ഥം വരുന്ന സൈക്‌(psyche) എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌. അന്ന് മനശാസ്ത്രം അറിയപ്പെട്ടിരുന്നത്‌ മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്‌. മസ്തിഷ്ക്കപ്രവർത്തനത്തെ കുറിക്കുന്നത്‌ എന്നയർത്ഥത്തിൽ സൈക്കോളജിയെ നിർവചിക്കുന്നത്‌ തോമസ്‌ വില്ലിസിന്റെ പരാമർശങ്ങളിൽ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. 1879ൽ വിൽഹെം വൂണ്ഡ് (Wilhelm Wundt)ജർമ്മനിയിലെ ലീപ്സിഗ്‌ യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രപഠനങ്ങൾക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട്‌ വില്ല്യം ജയിംസ്‌ 1890കളിൽമനശാസ്ത്രത്തിന്റെ തത്ത്വങ്ങൾ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞർ അന്വേഷിച്ചിരുന്ന പല സമസ്യകൾക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക്‌ ആദ്യകാല സംഭാവനകൾ നൽകിയവരിൽ ഇവാൻ പാവ്‌ലോവ്‌, ഹെർമൻ എബ്ബിംഗസ്‌ എന്നിവർ ഉൾപ്പെടുന്നു.

അപസാമാന്യ മനഃശാസ്ത്രം
പസാമാന്യമായ പെരുമാറ്റത്തെ പഠനവിധേയമാക്കുന്ന മനഃശാസ്ത്രശാഖയെ വിലക്ഷണമനഃശാസ്ത്രം എന്നു പറയുന്നു. സാമാന്യവും അപസാമാന്യവും തമ്മിലുള്ള അതിർവരമ്പ് കൃത്യമായി നിർവചിക്കുക ക്ലേശകരമാണ്. ദൈനംദിന സന്ദർഭങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും തടസങ്ങൾ നേരിടുന്ന വ്യക്തികളെയാണ് സാധാരണയായി അപസാമാന്യ മനഃശാസ്ത്രത്തിൽ പഠനവിധേയരാക്കുന്നത്. സാഹചര്യങ്ങളുമായുള്ള ക്രിയാത്മക അനുകൂലനത്തിൽ വ്യക്തിയുടെ ജനിതക പാരമ്പര്യം, ശാരീരികാരോഗ്യം, പഠനാനുഭവങ്ങൾ, യുക്തി ചിന്ത, സാമൂഹ്യവത്ക്കരണം എന്നിവ പ്രധാന പങ്ക് വഹിക്കുന്നു.
ആശങ്കാ വൈകല്യങ്ങൾ
(Anxiety Disorders)
ന്തോഷമോ സങ്കടമോ പോലെ തികച്ചും ഒരു സാധാരണ വികാരമായ ആശങ്ക ഒരു പരിധിക്കപ്പുറം കടന്നാൽ വ്യക്തിയുടെ കാര്യക്ഷമമായ ദൈനംദിന ജീവിതപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന തരത്തിലുള്ള അകാരണഭയം, ചാഞ്ചല്യം, സംഭ്രമം, മാനസികമായ പിരിമുറുക്കം, അസ്വസ്ഥത തുടങ്ങിയ മാനസിക ലക്ഷണങ്ങളും ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ, തൊണ്ടയ്ക്കും നാക്കിനും വരൾച്ച, ശരീരത്തിന് എരിച്ചിലും പുകച്ചിലും, വിയർപ്പ്, കിതപ്പ്, വയറിളക്കം, വിശപ്പില്ലായ്മ, വർധിച്ച ദാഹം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ആശങ്കാ വൈകല്യങ്ങളോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.
അകാരണ ഭീതി അഥവാ ഫോബിയ (Phobia), ഒബ്സെസ്സീവ് കമ്പൽസീവ് വൈകല്യം തുടങ്ങിയവ ആശങ്കാവൈകല്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. അപകടഭീഷണി ഒന്നും തന്നെ ഉയർത്താത്ത വസ്തുക്കളെയോ സാഹചര്യങ്ങളെയോ കുറിച്ചുള്ള അകാരണവും അതിശക്തവുമായ ഭീതിയാണ് ഫോബിയ. തന്റെ ഭയം യുക്തിക്കു നിരക്കാത്തതാണെന്നു വ്യക്തി മനസ്സിലാക്കുന്നുണ്ടെങ്കിലും അത് കീഴടക്കി മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല. ഫോബിയകളെ അഗോറഫോബിയ (agoraphobia), നിർദിഷ്ട ഫോബിയ (specific phobia), സാമൂഹ്യ ഫോബിയ (social phobia) എന്ന് മൂന്നായി തിരിക്കാം. ഏതെങ്കിലും പ്രത്യേക വസ്തുവിനെയോ സാഹചര്യത്തെയോ (ഉദാ. ഉയരം, ഇരുട്ട്, മൃഗങ്ങൾ, വിമാനയാത്ര തുടങ്ങിയവ) സംബന്ധിച്ചുള്ള ഭീതിയാണ് നിർദിഷ്ട ഫോബിയ. മറ്റുള്ളവർ മോശമായി വിലയിരുത്തുമെന്നും, ആൾക്കാരുടെ മുൻപിൽ നാണംകെടും എന്നും മറ്റുമുള്ള ആശങ്കയാണ് സാമൂഹ്യഫോബിയയുടെ കാതൽ. സഭാകമ്പം, മറ്റുള്ളവരുടെ മുൻപിൽ വച്ച് ഭക്ഷണം കഴിക്കുവാനുള്ള ഭയം തുടങ്ങിയവ സാമൂഹ്യഫോബിയയുടെ ദൃഷ്ടാന്തങ്ങളാണ്. വീട് പോലെയുള്ള സുരക്ഷിത സങ്കേതങ്ങളിൽ നിന്ന് അകന്ന് മറ്റേതെങ്കിലും സ്ഥലത്ത് (തുറന്ന സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ) അകപ്പെട്ടു പോകുമെന്ന ഉൽകണ്ഠയാണ് അഗോറഫോബിയയുടെ അടിസ്ഥാനം. വീട്ടിൽ നിന്ന് പുറത്ത് പോകുവാൻ ശ്രമിക്കുമ്പോഴും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെയും അഗോറഫോബിയ ഉള്ളവർക്ക് തലക്കറക്കം, ഓക്കാനം, ബോധക്ഷയം തുടങ്ങിയവയുണ്ടാകാറുണ്ട്. മറ്റു ഫോബിയകളെ അപേക്ഷിച്ച് അഗോറഫോബിയ വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നതെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്നതിനാൽ ഈ ഫോബിയയാണ് കൂടുതൽ വ്യക്തികളെ ചികിത്സക്കു നിർബന്ധിതരാക്കുന്നത്.
വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിസാര കൃത്യങ്ങൾ അനിയന്ത്രിതമായി ആവർത്തിക്കുക, ചില പ്രത്യേക ചിന്തകൾ ആവർത്തിച്ച് മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുക തുടങ്ങിയവയാണ് ഒബ്സസ്സീവ് കമ്പൽസീവ് വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചില പ്രത്യേക രീതിയിലുള്ള സംശയങ്ങളും വ്യക്തിക്കുണ്ടായേക്കാം. ഉദാഹരണമായി, വാതിൽ പൂട്ടിയാലും പൂട്ടിയോ എന്ന് കൂടെക്കൂടെ പരിശോധിക്കുക, കൈ കഴുകിയാലും ശുചിയായില്ല എന്ന തോന്നൽ മൂലം കൂടെകൂടെ കഴുകിക്കൊണ്ടിരിക്കുക തുടങ്ങിയവ.

വിഘടനാത്മക വൈകല്യങ്ങൾ

(Dissociative Disorders)
ർമ, ബോധം, വ്യക്തിത്വം എന്നിവയിൽ പെട്ടെന്നുണ്ടാകുന്ന താൽക്കാലിക വിഘടനമാണ് ഈ വൈകല്യങ്ങളുടെ പ്രത്യേകത. അംനീഷ്യ, ഫ്യൂഗ് തുടങ്ങിയ വൈകല്യങ്ങൾ ഇക്കൂട്ടത്തിൽപെടുന്നു. താനാരാണെന്നും എന്താണ് ചെയ്യുന്നതെന്നും തുടങ്ങി സകലകാര്യങ്ങളും ഒരു വ്യക്തി മറന്നു പോകുന്ന അവസ്ഥയാണ് അംനീഷ്യ. ചിലപ്പോൾ വളരെ കുറച്ച് നേരത്തെ അതായത് ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ഓർമകളെ മാത്രമായിരിക്കും അംനീഷ്യ ബാധിക്കുന്നത്. നഷ്ടപ്പെട്ട ഓർമ അൽപസമയത്തിനുശേഷം തിരിച്ചുവന്നേക്കാം. എന്നാൽ ചില സംഭവങ്ങളിൽ വളരെക്കാലം കഴിഞ്ഞശേഷമാണ് ഓർമ തിരിച്ചു ലഭിച്ചത്. ഫ്യൂഗ് അവസ്ഥയിൽ ഓർമകളെല്ലാം നഷ്ടപ്പെട്ട വ്യക്തി സ്വന്തം വീട്ടിൽ നിന്ന് ദൂരേക്ക് യാത്രചെയ്യുകയും വേറൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ആഴ്ചകൾക്കോ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം പെട്ടെന്നൊരിക്കൽ ഓർമ തിരിച്ചു ലഭിക്കുമ്പോൾ തന്റെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് പരിഭ്രാന്തനാകുന്നു.

ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ ഉളവാക്കുന്ന മാനസിക വൈകല്യങ്ങൾ

(Somatoform Disorders)

ബോധ മനസിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ഉൽക്കണ്ഠ ശാരീരിക ലക്ഷണങ്ങളായോ അവയെക്കുറിച്ചുള്ള ആശങ്കകളായോ പരിവർത്തനം ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം പരിവർത്തനങ്ങൾ അസുഖകരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ വ്യക്തികളെ സഹായിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി പരീക്ഷയെഴുതുവാൻ അതിയായി ഭയപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരീക്ഷയുടെ തലേദിവസം മുതൽ കൈ മരവിക്കുകയും അനക്കാൻ കഴിയാതാവുകയും ചെയ്താൽ പരീക്ഷയിൽ നിന്ന് ഒഴിവാകുവാൻ സാധിക്കുകയും സമ്മർദം കുറയുകയും ചെയ്യുന്നു.

മാനസിക സമ്മർദങ്ങൾ ശാരീരിക രോഗങ്ങളുണ്ടെന്ന നിരന്തരമായ ആശങ്കയ്ക്കു വഴിതെളിക്കുന്ന അവസ്ഥയാണ് ഹൈപൊകോൺഡ്രിയാസിസ്. ഹൃദ്രോഗം, അർബുദം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തങ്ങൾക്കുള്ളതായി വ്യക്തികൾക്ക് അനുഭവപ്പെടാം. സ്വന്തം ശരീരത്തെക്കുറിച്ച് സദാ ചിന്തിക്കുകയും രോഗലക്ഷണങ്ങൾക്കായി സദാ അന്വേഷണം നടത്തുകയും ചെയ്യുന്ന ഇവർക്ക് തങ്ങളുടെ രോഗലക്ഷണങ്ങൾ വളരെ അവ്യക്തമായും കൃത്യതയില്ലാതെയും മാത്രമെ വിവരിക്കുവാൻ സാധിക്കുകയുള്ളൂ.
വികാര വൈകല്യങ്ങൾ
(Mood Disorders)
വ്യക്തിയുടെ വൈകാരികാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇത്തരം വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. വിഷാദരോഗവും ദ്വിധ്രുവ വൈകല്യവും ആണ് ഇവയിൽ പ്രധാനം.
തികഞ്ഞ വിഷാദമൂകത, മൌനം, ചെറിയ ജോലികൾപോലും ചെയ്യുവാൻ പ്രയാസം തോന്നുക, പുതിയ ഒരു പ്രവൃത്തിയും ഇഷ്ടപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങൾ വിഷാദരോഗത്തിന്റെ പ്രത്യേകതകളാണ്.
ദ്വിധ്രുവ വൈകല്യത്തിൽ വിഷാദാവസ്ഥയും ഉത്തേജിതാവസ്ഥയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അമിതമായ സന്തോഷം, ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങൾ തുടങ്ങിയവയാണ് ഉത്തേജിതാവസ്ഥയുടെ പ്രത്യേകതകൾ.
ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ ഉളവാക്കുന്ന മാനസിക വൈകല്യങ്ങൾ
(Somatoform Disorders)
അബോധ മനസിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ഉൽക്കണ്ഠ ശാരീരിക ലക്ഷണങ്ങളായോ അവയെക്കുറിച്ചുള്ള ആശങ്കകളായോ പരിവർത്തനം ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം പരിവർത്തനങ്ങൾ അസുഖകരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ വ്യക്തികളെ സഹായിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി പരീക്ഷയെഴുതുവാൻ അതിയായി ഭയപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരീക്ഷയുടെ തലേദിവസം മുതൽ കൈ മരവിക്കുകയും അനക്കാൻ കഴിയാതാവുകയും ചെയ്താൽ പരീക്ഷയിൽ നിന്ന് ഒഴിവാകുവാൻ സാധിക്കുകയും സമ്മർദം കുറയുകയും ചെയ്യുന്നു.
മാനസിക സമ്മർദങ്ങൾ ശാരീരിക രോഗങ്ങളുണ്ടെന്ന നിരന്തരമായ ആശങ്കയ്ക്കു വഴിതെളിക്കുന്ന അവസ്ഥയാണ് ഹൈപൊകോൺഡ്രിയാസിസ്. ഹൃദ്രോഗം, അർബുദം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തങ്ങൾക്കുള്ളതായി വ്യക്തികൾക്ക് അനുഭവപ്പെടാം. സ്വന്തം ശരീരത്തെക്കുറിച്ച് സദാ ചിന്തിക്കുകയും രോഗലക്ഷണങ്ങൾക്കായി സദാ അന്വേഷണം നടത്തുകയും ചെയ്യുന്ന ഇവർക്ക് തങ്ങളുടെ രോഗലക്ഷണങ്ങൾ വളരെ അവ്യക്തമായും കൃത്യതയില്ലാതെയും മാത്രമെ വിവരിക്കുവാൻ സാധിക്കുകയുള്ളൂ.
വികാര വൈകല്യങ്ങൾ
(Mood Disorders)
വ്യക്തിയുടെ വൈകാരികാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇത്തരം വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. വിഷാദരോഗവും ദ്വിധ്രുവ വൈകല്യവും ആണ് ഇവയിൽ പ്രധാനം.
തികഞ്ഞ വിഷാദമൂകത, മൌനം, ചെറിയ ജോലികൾപോലും ചെയ്യുവാൻ പ്രയാസം തോന്നുക, പുതിയ ഒരു പ്രവൃത്തിയും ഇഷ്ടപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങൾ വിഷാദരോഗത്തിന്റെ പ്രത്യേകതകളാണ്.
ദ്വിധ്രുവ വൈകല്യത്തിൽ വിഷാദാവസ്ഥയും ഉത്തേജിതാവസ്ഥയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അമിതമായ സന്തോഷം, ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങൾ തുടങ്ങിയവയാണ് ഉത്തേജിതാവസ്ഥയുടെ പ്രത്യേകതകൾ.
ശാരീരിക കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക വൈകല്യങ്ങൾ
ശാരീരികരോഗങ്ങളുടെ പരിണതഫലമായാണ് ഇത്തരം മാനസികവൈകല്യങ്ങളുണ്ടാകുന്നത്. തലച്ചോറ്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, തലച്ചോറിലെ ട്യൂമർ, ക്ഷതം, വിഷാംശം ശരീരത്തിൽ അളവിൽ കൂടുതലുണ്ടാകുക, ജീവകങ്ങളുടെ കുറവ്, ചില ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം; പ്രായാധിക്യത്തെത്തുടർന്നുള്ള ദൌർബല്യം ഇവയെല്ലാം മൂലം പലവിധത്തിലുള്ള മനോവൈകല്യങ്ങൾ ഉണ്ടാകുന്നു.
ഓർമക്കുറവ്, ബോധമനസ്സിൽ പ്രകടമാകുന്ന അവ്യക്തത, ചിന്തയിലും ശ്രദ്ധയിലും വരുന്ന വ്യതിചലനങ്ങൾ ഇവയാണ് ശാരീരിക കാരണങ്ങളാൽ ഉണ്ടാകുന്ന മനോവൈകല്യങ്ങളിൽ പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ.
അതിമദ്യാസക്തിയും മയക്കുമരുന്ന് വിധേയത്വവും
മിതമായ മദ്യപാനംമൂലം വരാവുന്ന ചില പ്രധാനരോഗങ്ങളാണ് ഡലീറിയം ട്രമൻസ് (delirium tremens), കൊർസാക്കോഫസ് സൈക്കോസിസ് (Korsakoff's psychosis), ക്രോണിക് ആൽക്കഹോളിസം (chronic alcoholism) തുടങ്ങിയവ. സാധാരണയായി മോഹഭംഗത്തെ നേരിടുവാനുള്ള കഴിവില്ലായ്മ, ആശങ്ക എന്നിവയുള്ളവരാണ് മദ്യപാനത്തിന് അടിമകളായിത്തീരാറുള്ളത്.
കൊക്കെയ്ൻ, മരിജുവാന (കഞ്ചാവ്), കറപ്പ് (പെത്തഡിൻ) മുതലായ പലതരം ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിക്കുകയാൽ ക്രമേണ അവയുടെ ശക്തിക്കു വിധേയരായി, അവയില്ലാതെ കഴിയാൻ വയ്യ എന്ന അവസ്ഥയിൽ ചിലർ എത്തിച്ചേരുന്നു. തന്മൂലം മദ്യപാനത്തിലെന്നപോലെ വിവിധങ്ങളായ മനോരോഗങ്ങൾക്ക് അവർ വിധേയരായിത്തീരുകയും ചെയ്യുന്നു.
വ്യക്തിത്വ വൈകല്യങ്ങൾ
ദീർഘകാലമായി നിലനിൽക്കുന്നവയും പ്രത്യേക രീതിയിലുള്ളവയുമായ ജീവിത ശൈലികളാണ് വ്യക്തിത്വ വൈകല്യങ്ങളുടെ പ്രത്യേകത. ഇത്തരം ജീവിത ശൈലികൾ അവ പുലർത്തുന്ന വ്യക്തികളേക്കാളുപരി, അവർക്ക് ചുറ്റുമുള്ളവർക്കാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഉദാഹരണമായി സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തിൽ വ്യക്തികൾ സ്വന്തം സുഖവും ആഹ്ളാദവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. വീണ്ടുവിചാരമോ തങ്ങളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളെപ്പറ്റി ചിന്തയോ കൂടാതെ പലതും പെട്ടെന്നു ചെയ്യാൻ ഇവർ പ്രേരിതരാകുന്നു. മോഷണം, കളവുപറയൽ, കൊലപാതകം തുടങ്ങിയ പ്രവൃത്തികളിൽ ഇവർ ഏർപ്പെടുവാൻ സാദ്ധ്യത കൂടുതലാണ്. ഇവരെ തിരുത്തുന്നത് വളരെ ശ്രമകരമാണ്.
ബുദ്ധിമാന്ദ്യം
(Mental Deficiency)
ന്മനാലോ ശൈശവത്തിലോ ഉണ്ടാകുന്ന അസുഖങ്ങളോ മറ്റു കാരണങ്ങളോകൊണ്ട് മസ്തിഷ്കത്തിന് സാധാരണ വളർച്ച കിട്ടാതെ മാനസികക്ഷമതകൾ മന്ദിച്ചുപോകുകയും സാഹചര്യങ്ങൾക്കൊത്ത് സ്വതന്ത്രമായി ജീവിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. മന്ദബുദ്ധികൾക്ക് ശാരീരികവളർച്ചയ്ക്ക് അനുസരിച്ച് മാനസികവളർച്ച ഉണ്ടാകുന്നില്ല. മാനസികവളർച്ചയുടെ തോത് കണക്കാക്കി ചില തൊഴിൽപരിശീലനവും അനുയോജ്യമായ വിദ്യാഭ്യാസവും നല്കി ചെറിയ തോതിൽ സ്വയംപര്യാപ്തത നേടാൻ സഹായിക്കാവുന്നതാണ്.  

മനോരോഗചികിത്സ
ബോധമനസ്സിൽ ആണ്ടുപോയ കോംപ്ലക്സുകൾക്ക് ശക്തി ലഭിക്കുമ്പോൾ ബോധമണ്ഡലത്തിലേക്ക് അവ കടന്നുവരുമെന്നും അതാണ് മാനസികരോഗങ്ങൾക്ക് കാരണമെന്നുമാണ് യൂങ്ങിന്റെ അഭിപ്രായം. രോഗിയുടെ അബോധമനസ്സിലേക്കുള്ള എത്തിനോക്കൽ നാലു ഘട്ടങ്ങളായിട്ടാണ് സാധിക്കുന്നത്.
സ്വതന്ത്രമായ ആശയാനുബന്ധം
(Free association method)
സാധാരണ മനുഷ്യർക്ക് ഉദാസീന (neutral) മായി തോന്നുന്ന കുറെ വാക്കുകൾ ഓരോന്നായി രോഗിയെ കേൾപ്പിക്കുന്നു. ഓരോ വാക്കിന്റെയും പ്രഥമ ശ്രവണത്തിൽതന്നെ രോഗിക്കു തോന്നുന്ന ആശയത്തെ അപഗ്രഥിച്ച് രോഗനിദാനമായ കോംപ്ലക്സുകളെക്കുറിച്ചറിയുന്നു. ഇതിനുവേണ്ടി യൂങ്ങ് നിർമിച്ച പദാനുബന്ധനപരീക്ഷ (word association test) വ്യക്തിത്വപഠനത്തിനുള്ള മനഃശാസ്ത്ര പരീക്ഷകളിൽ പ്രമുഖമാണ്. ഇത്തരം പരീക്ഷകൾ പ്രചാരത്തിലിരിക്കുന്നു.
രോഗലക്ഷണാപഗ്രഥനം
(Symptom analysis method)
ഹിപ്നോട്ടിക് നിർദേശങ്ങളിലൂടെ പൂർവകാലസംഭവങ്ങളെ രോഗിയുടെ സ്മൃതിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് രണ്ടാം ഘട്ടം.
വിസ്മൃതി നിർമാർജനം
(Anamnestic method)
രോഗലക്ഷണത്തോട് ബന്ധപ്പെട്ട സംഭവങ്ങളെ കാലക്രമത്തിൽ അടുക്കി ഓർമയുടെ ഒരു ശൃംഖല നിർമിക്കുന്നു.
വ്യക്തിത്വവിപുലനം
(Amplification method)
നാലാമത്തേതായ ഈ ഘട്ടത്തിലാണ് അബോധമനസ്സിലേക്കു ചൂഴ്ന്നിറങ്ങുന്നത്. ഈ സമയം രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധം ഏറ്റവും ദൃഢമായിരിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

No comments:

Post a Comment